
ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും ജനപ്രിയമായ ചാറ്റിങ് സംവിധാനമാണല്ലോ
WhatsAPP. സാധാരണയായി ഫോണില്‍ ഡ്യുവല്‍ സിം ഉണ്ടെങ്കില്‍ പോലും
രണ്ടു WhatsAPP അക്കൗണ്ടുകള്‍ രണ്ടു നമ്പറില്‍ ഉപയോഗിക്കാന്‍ കഴിയാറില്ല
(WhatsAPP കമ്പനി ഇത് അനുവദിക്കുന്നില്ല എന്നതാണ് സത്യം). എന്നാല്‍ ഇതിനൊരു
പരിഹാരമാണ് OGWhatsApp. ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ചു നമുക്ക് ഒരു ഫോണില്‍
രണ്ടു വ്യത്യസ്ഥ WhatsAPP അക്കൗണ്ടുകള്‍ ഒരേ സമയം ഉപയോഗിക്കാം, പക്ഷെ
ഫോണ്‍ android ആയിരിക്കണം എന്ന് മാത്രം. നിങ്ങളുടെ ഫോണ്‍ റൂട്ട് ചെയ്യേണ്ട
ആവശ്യവുമില്ല. ഇതെങ്ങനെ ചെയ്യണം എന്ന് താഴെ വിവരിക്കാം. ഓരോരുത്തരുടെ ഫോണ്‍
മോഡലും, WhatsAPP വേര്‍ഷനും അനുസരിച്ച് അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍...