ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും ജനപ്രിയമായ ചാറ്റിങ് സംവിധാനമാണല്ലോ WhatsAPP. സാധാരണയായി ഫോണില്‍ ഡ്യുവല്‍ സിം ഉണ്ടെങ്കില്‍ പോലും രണ്ടു WhatsAPP അക്കൗണ്ടുകള്‍ രണ്ടു നമ്പറില്‍ ഉപയോഗിക്കാന്‍ കഴിയാറില്ല (WhatsAPP കമ്പനി ഇത് അനുവദിക്കുന്നില്ല എന്നതാണ് സത്യം). എന്നാല്‍ ഇതിനൊരു പരിഹാരമാണ് OGWhatsApp. ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ചു നമുക്ക് ഒരു ഫോണില്‍ രണ്ടു വ്യത്യസ്ഥ WhatsAPP അക്കൗണ്ടുകള്‍ ഒരേ സമയം ഉപയോഗിക്കാം, പക്ഷെ ഫോണ്‍ android ആയിരിക്കണം എന്ന് മാത്രം. നിങ്ങളുടെ ഫോണ്‍ റൂട്ട് ചെയ്യേണ്ട ആവശ്യവുമില്ല. ഇതെങ്ങനെ ചെയ്യണം എന്ന് താഴെ വിവരിക്കാം. ഓരോരുത്തരുടെ ഫോണ്‍ മോഡലും, WhatsAPP വേര്‍ഷനും അനുസരിച്ച് അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഇതു പ്രവര്‍ത്തിക്കില്ല എന്ന് ആദ്യമേ പറയട്ടെ. ഓരോ സ്റ്റെപ്പും ശ്രദ്ധിച്ചു വായിച്ചു നോക്കി ചെയ്തു നോക്കുക.
1. ആദ്യം നോക്കേണ്ടത് നിങ്ങളുടെ ഒരു android ഡ്യുവല്‍ സിം ഫോണ്‍ ആണോ എന്നതാണ്. ആണെങ്കില്‍ മാത്രം ഇതിനു മിനക്കെട്ടാല്‍ മതി കേട്ടോ. കൂടാതെ രണ്ടിലും സിം കാര്‍ഡ് ഇട്ടിരിക്കണം.
2. ഇനി നിങ്ങളുടെ ഫോണില്‍ ഇപ്പോള്‍ ഉള്ള WhatsAPP ഓപ്പണ്‍ ചെയ്തു ഡാറ്റ ബാക്ക്അപ്പ് ചെയ്യുക. ഇതിനായി Settings >> Chat Settings >> Backup Conversations ക്ലിക്ക് ചെയ്താല്‍ മതി.
3. അടുത്തതായി ഫോണിലെ എല്ലാ Whatsapp ഡാറ്റയും ക്ലിയര്‍ ചെയ്യുക. ഇതിനായി Settings >> Applications >> Whatsapp >> Clear Data അടിക്കുക.
4. ഇനി ഫയല്‍മാനേജര്‍ ഓപ്പണ്‍ ചെയ്തു SD കാര്‍ഡില്‍ ‘WhatsApp’ എന്ന ഫോള്‍ഡര്‍ കണ്ടുപിടിക്കുക. SD കാര്‍ഡ് ഇല്ലാത്ത ഫോണ്‍ ആണെങ്കില്‍ internal മെമ്മറിയില്‍ ഈ ഫോള്‍ഡര്‍ കണ്ടെത്താനാകും. ഇനി താഴെ കാണുന്നതു പോലെ ‘WhatsApp’ എന്ന ഈ ഫോള്‍ഡറിന്‍റെ പേര് മാറ്റി ‘OGWhatsApp’ എന്നാക്കുക (റിനെയിം ചെയ്യുക).
5. ഇനി നിങ്ങളുടെ ഫോണിലുള്ള ഒറിജിനല്‍ WhatsApp അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക.
6. അതു കഴിഞ്ഞാല്‍ OGWhatsapp നിങ്ങളുടെ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍ പോകുക. (ആദ്യമേ പറയട്ടെ ഇതില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍ ആദ്യമെത്തുന്നത് ഒരു പരസ്യ പേജിലേക്കായിരിക്കും. ആ പേജില്‍ ഏറ്റവും മുകളില്‍ വലതു വശത്ത് ‘SKIP THIS AD’ ക്ലിക്ക് ചെയ്യുക, ചിലപ്പോള്‍ ഒരു നമ്പര്‍ എന്റര്‍ ചെയ്യാന്‍ പറയും. തുടര്‍ന്നു വരുന്നതാണ് നമ്മുടെ ഡൌണ്‍ലോഡിംഗ് പേജ്. ആ പേജില്‍ താഴെയായി കുറെ ഡൌണ്‍ലോഡിംഗ് ലിങ്കുകള്‍ കാണാനാകും. ഇതില്‍ ആദ്യത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്. അത് ഒറിജിനല്‍ Whatsapp ലിങ്ക് ആണ്. തുടര്‍ന്ന് വരുന്നതാണ് OGWhatsapp ഡൌണ്‍ലോഡിംഗ് ലിങ്കുകള്‍. ഇതില്‍ ക്ലിക്ക് ചെയ്യുക. ഒന്ന് വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ അടുത്തത് നോക്കുക). ഇനി ഇവിടെ ക്ലിക്ക് ചെയ്തോളൂ Download OGWhatsapp
7. ഇനി OGWhatsapp നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഇത് ആക്റ്റിവേറ്റ് ചെയ്യുക.ഓര്‍ക്കുക ഇത് വെരിഫൈ ചെയ്യുമ്പോള്‍ നിങ്ങള്‍ നല്‍കേണ്ടത് നേരത്തെ നിങ്ങള്‍ ഒറിജിനല്‍ Whatsapp ല്‍ ഉപയോഗിച്ചിരുന്ന പഴയ നമ്പര്‍ ആയിരിക്കണം.
8. ആക്റ്റിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ OGWhatsapp ല്‍ മുമ്പ് നിങ്ങളുടെ ഒറിജിനല്‍ Whatsapp ല്‍ ഉണ്ടായിരുന്ന എല്ലാ ഡാറ്റയും കാണാനാകും.
9. ഇനി പ്ലേസ്റ്റോറില്‍ പോയോ അല്ലെങ്ങില്‍ ഇവിടെ ക്ലിക്ക് ചെയ്തോ ഒറിജിനല്‍ Whatsapp വീണ്ടും ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക. ഓര്‍ക്കുക ഇത് ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ നല്‍കേണ്ടത് നിങ്ങളുടെ രണ്ടാമത്തെ നമ്പര്‍ ആയിരിക്കണം. ഇത്രയും മതി, ഇനി മുതല്‍ നിങ്ങള്‍ക്കു രണ്ടു Whatsapp ഉം ഒരേ സമയം ഉപയോഗിക്കാം. കൂട്ടുകാരേ ഇഷ്ട്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ…ഇത് പോലുള്ള കൂടുതല്‍ ടിപ്സുകള്‍ ലഭ്യമാകാന്‍ ഈ പേജ് ലൈക് ചെയ്യൂ ANEESHVAKKOM
0 comments:
Post a Comment